കൊച്ചി: ലോക ഭൗമദിനാചരണത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവും, കേരള വനം വന്യജീവി വകുപ്പും, സന്താരി റിസോർട്ട്സും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിൽ വിദ്യാർത്ഥികൾക്കായി വർക്ക്‌ഷോപ്പ് നടത്തി. പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ ഉദ്ഘാടനം ചെയ്തു.

നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി സ്വാഗതം നടത്തി. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ, സുസ്ഥിര ജീവിതശൈലി എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും നടന്നു. 33 വിദ്യാർത്ഥികൾ വിവിധ സ്കൂളുകളിൽ നിന്ന് പങ്കെടുത്തു. നാച്ചുറലിസ്റ്റുകളുടെ നേതൃത്വത്തിൽ നേച്ചർ വാക്കിൽ പരിശീലനം നേടി.

പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു നയിച്ച ബോധവൽക്കരണ ക്ലാസും നടന്നു. പെരിയാറിലെ ജൈവവൈവിധ്യവും പരിസ്ഥിതി സംരക്ഷണ പ്രാധാന്യവും വിദ്യാർത്ഥികൾ മനസ്സിലാക്കി. റിസോർട്ടിലെ സുസ്ഥിര പരിസ്ഥിതി മാതൃകകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിലും ലോകമെമ്പാടുമുള്ള സന്താരി റിസോർട്ടുകളിലും ‘എർത്ത് അവർ’ ആചരിച്ചു. സന്ദർശകരെ ഉൾപ്പെടുത്തി വൃക്ഷത്തൈകൾ നടുകയും ചെയ്തു. ഈ വർഷത്തെ ലോക ഭൗമദിനാചരണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.

Photo and News Source: Malayalam Express