ഗർഭം തുടരാൻ സ്ത്രീയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗർഭം തുടരുന്നതിൽ സ്ത്രീയുടെ തീരുമാനത്തിനാണ് പ്രാധാന്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

15 വയസുകാരിയുടെ ഗർഭഛിദ്രത്തിനും കോടതി അനുമതി നൽകി. സ്ത്രീയുടെ ഇഷ്ടത്തിനെതിരെ ഗർഭം തുടരാൻ നിർബന്ധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. അത്തരം നിർബന്ധം സ്ത്രീകൾക്ക് ഗുരുതരമായ മാനസിക, ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുന്നതിൽ ഈ വിധി നിർണ്ണായകമാണെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Photo and News Source: 24 News