കേരള കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ പുതിയ മാറ്റം. പേജിൽ അദ്ദേഹത്തെ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി രേഖപ്പെടുത്തിയിരുന്നു. ആറു മണിയ്ക്ക് ഈ മാറ്റം നടന്നെങ്കിലും പിന്നീട് തിരുത്തിയെഴുതിയെന്നാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേതന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടം കോൺഗ്രസിൽ തീവ്രമായിരുന്നു.

നേതാക്കളുടെ അനുകൂലികൾ സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പോരാട്ടം കടുപ്പിച്ചു. വേണുഗോപാലിനെ പിന്തുണച്ചതിന് കെ. സുധാകരന് എതിരെയും അധിക്ഷേപം രൂക്ഷമായി. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സൈബർ യുദ്ധത്തിലേക്ക് നീങ്ങിയതായി കാണുന്നു. നേതാക്കളുടെ അനുകൂലികളുടെ പോരാട്ടം ഓരോ നേതാവിനും വേണ്ടിയും തുടരുകയാണ്.

Photo and News Source: Kairali News