കേരളം ഇപ്പോൾ കടുത്ത ചൂടിലാണ്. 40 ഡിഗ്രിയിലധികം താപനില രേഖപ്പെടുത്തുന്ന സ്ഥലങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ. വാഹനങ്ങൾക്കും ഈ ചൂട് വലിയ വെല്ലുവിളിയാണ്. വാഹനങ്ങൾ പാർക്കിക്കുമ്പോൾ തണലത്തേക്കാണ് നിർത്തേണ്ടത്. അല്ലെങ്കിൽ ഡാഷ്ബോർഡിൽ നേരിട്ട് വെയിൽ കൊള്ളാതെ സൺപ്രൊട്ടക്ഷൻ ഷീൽഡ് ഉപയോഗിക്കണം.
വാഹനങ്ങൾ പാർക്കിക്കുമ്പോൾ വിൻഡോ ഗ്ലാസ് അൽപ്പം താഴ്ത്തിവെക്കുന്നത് ഉള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഒപ്പം വൈപ്പർ ബ്ലേഡും ഉയർത്തിവെക്കണം. റബ്ബർ, ഗ്ലാസ് ഒട്ടിപ്പോകുന്നത് തടയാനും ബ്ലേഡിന്റെ ആയുസ്സ് കൂട്ടാനുമാണ് ഇത്. സ്റ്റിയറിങ് വീലിന് കവർ ഉപയോഗിക്കുക. കുപ്പിവെള്ളം, പെറ്റ് ബോട്ടിൽ എന്നിവ വാഹനത്തിൽ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകാം. പ്രിസം ഇഫക്ട് മൂലം വെള്ളത്തിലേക്ക് വെയിൽ പതിച്ചാൽ അപകടസാധ്യതയുണ്ട്. സാനിറ്റൈസർ, സ്പ്രേകൾ പോലുള്ള വസ്തുക്കൾ കാറിൽ സൂക്ഷിക്കരുത്. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളും കുപ്പികളിൽ വാങ്ങി വാഹനത്തിനുള്ളിൽ സൂക്ഷിക്കരുത്. സുരക്ഷിതമായ യാത്രയ്ക്ക് ഈ മുൻകരുതലുകൾ അത്യാവശ്യമാണ്.
Photo and News Source: Mathrubhumi



