മൊബൈൽ ബാങ്കിംഗ് അക്കൗണ്ടുകളുടെ ഉപയോഗം വർദ്ധിക്കുന്നതോടെ സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യതയും കൂടുന്നു. സ്മാർട്ട് ഫോണുകളുടെ വ്യാപനവും ഡിജിറ്റൽ സാക്ഷരതയുമാണ് ഇതിന് കാരണം. അനധികൃത ആക്സസ് തടയാൻ ബാങ്കുകൾ അലേർട്ട് മെസേജുകൾ നൽകേണ്ടതാണെങ്കിലും, അത് എപ്പോഴും സാധ്യമാകാറില്ല. ഉപയോക്താക്കൾ സ്വയം മുന്നോട്ടു വരണം. ബാങ്കിംഗ് ആപ്പുകളിലെ 'Security settings', 'Manage devices', 'Login activity' എന്നീ വിഭാഗങ്ങൾ പരിശോധിച്ച് അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പാക്കാം.

ഡിവൈസുകളും സ്ഥലങ്ങളും ട്രാക്ക് ചെയ്യാൻ ഈ സെക്ഷനുകൾ സഹായിക്കുന്നു. സ്മാർട്ട് ഫോൺ മറ്റൊരാള്‍ ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. അക്കൗണ്ട് തട്ടിയെടുക്കപ്പെടാതിരിക്കാൻ ഓരോ ഉപയോക്താവും ജാഗ്രത പുലർത്തണം.

Photo and News Source: Dhanam