തിരുവനന്തപുരം നഗരത്തില്‍ മാലിന്യക്കൂമ്പാരങ്ങളും പാമ്പ് ശല്യവും വഴിയാത്രക്കാരെ വലയിലാക്കുന്നു. ജനങ്ങൾ വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയിലാണ്. കോര്‍പ്പറേഷൻ ഭരണസമിതിയുടെ പരാജയത്തെക്കുറിച്ച് മന്ത്രി വി.ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചു.
എന്തിനാണ് മേയര്‍ ആ കസേരയില്‍ ഇരിക്കുന്നതെന്ന ചോദ്യം ഉയരുന്നു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഫോട്ടോ പരിപാടികളായി മാറി. മാലിന്യ സംസ്‌കരണം പോലും താളംതെറ്റി. നിയമം അനുശോസിക്കേണ്ട കടമകള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ല.
നഗരഭരണം അലംഭാവത്തിന്റെ പര്യായമായിരിക്കുന്നു. തെരുവ് നായ ശല്യം കുട്ടികളെയും വഴിയാത്രക്കാരെയും പേടിപ്പിക്കുന്നു. രാത്രിയില്‍ നഗരം ഇരുട്ടിലാണ്. വാട്ടര്‍ അതോറിറ്റിയെ കുറ്റപ്പെടുത്തി കുടിവെള്ള പ്രശ്നത്തിൽ നിന്ന് നഗരസഭ ഒഴിഞ്ഞുമാറുന്നു. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Photo and News Source: Siraj Live



