കൊച്ചിയിൽ, മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച ‘അമ്‌നസ്റ്റി സ്‌കീം 2026’ പ്രകാരം പഴയ ട്രാഫിക് നിയമലംഘന പിഴകളുടെ പകുതി അടച്ചാൽ മതി. ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴയായി ലഭിച്ചവർക്ക് 250 രൂപ മാത്രം അടച്ച് തീർപ്പാക്കാം. ഈ സൗകര്യം ഏപ്രിൽ 27 മുതൽ 30 വരെ എറണാകുളം ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിൽ ലഭ്യമാണ്. രാവിലെ 10.

30 മുതൽ വൈകീട്ട് 5 വരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ പരിഹരിക്കാനും പിഴ അടയ്‌ക്കാനുമുള്ള സൗകര്യം ഉണ്ട്. ഓൺലൈൻ വഴിയും ഈ ആനുകൂല്യം ലഭ്യമാണ്. ഈ മാസം 30-ന് ഓഫർ കാലാവധി അവസാനിക്കും. 2024 ഡിസംബർ 31 വരെ ചുമത്തിയ പിഴകൾക്കാണ് ഇളവ് ബാധകം. കോടതി നേരിട്ട് കൈകാര്യം ചെയ്യുന്ന കേസുകൾക്ക് ഈ ഇളവ് ബാധകമല്ല.

Photo and News Source: Janmabhumi