കൊച്ചി: ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 500 രൂപ പിഴയടക്കേണ്ടിവന്നവർക്ക് ഇനി പകുതി പിഴ മാത്രം നൽകി രക്ഷപ്പെടാം. 2026 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങളിലെ പിഴകൾക്ക് മോട്ടോർ വാഹനവകുപ്പ് ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചു. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നത് ഉൾപ്പെടെ നിരവധി ലംഘനങ്ങൾക്ക് പകുതി പിഴയാണ് ഈ പദ്ധതിയിൽ ലഭ്യമാകുന്നത്.

വലിയ തുക പിഴയടക്കാൻ കഴിയാത്തവർക്കും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് കുരുങ്ങിയവർക്കുമാണ് ഈ ഇളവ് ഏറ്റവും പ്രയോജനകരം. ഈ മാസം 30 വരെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. എറണാകുളം ജില്ലയിൽ ഏപ്രിൽ 27 മുതൽ 30 വരെ കലക്ട്രേറ്റിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിലാണ് അദാലത്ത് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 10:30 മുതൽ വൈകീട്ട് 5 വരെയാണ് സമയം.

2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹനവകുപ്പോ ചുമത്തിയ പിഴകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയപരിധിയിലുടെ അടച്ചുതീർക്കാനാവാത്ത ചെല്ലാനുകൾക്ക് പകുതി പിഴയിലൂടെ തീർപ്പാക്കാം. എന്നാൽ കോടതി നേരിട്ട് കൈകാര്യം ചെയ്യുന്ന കേസുകളിൽ ഈ ഓഫർ ബാധകമല്ല.

Photo and News Source: Samakalika Malayalam