കോവിഡ് മഹാമാരിക്കുശേഷം വിദേശ വിദ്യാഭ്യാസത്തോടുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യം വളരെ വർദ്ധിച്ചു. യുകെ, ഓസ്‌ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളുടെ പ്രവാഹം ഉണ്ടായിരുന്നു. എന്നാൽ, പഠനത്തിനുശേഷം തൊഴിൽ നേടുന്നതിൽ പരാജയപ്പെടുകയും ജീവിതച്ചെലവ് കൂടിവരികയും ചെയ്തതോടെ ഇവിടങ്ങളിലേക്കുള്ള പ്രവാഹം കുറയാൻ തുടങ്ങി. ഇപ്പോൾ, യൂറോപ്പിലെ രണ്ടാംനിര രാജ്യങ്ങളായ എസ്റ്റോണിയ, സ്ലോവേനിയ, പോളണ്ട്, ഹംഗറി, ജോർജിയ, അർമേനിയ എന്നിവിടങ്ങളിലേക്ക് മലയാളി വിദ്യാർത്ഥികൾ കൂടുതലായി തിരിയുന്നു.

ഈ രാജ്യങ്ങളിൽ പഠനഫീസ് തീരെ കുറവായതും പഠനശേഷം തൊഴിൽ ലഭ്യത കൂടുതലായതുമാണ് പ്രധാന കാരണങ്ങൾ. ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളിലെ പഠനച്ചെലവിനേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടങ്ങളിൽ പഠനം പൂർത്തിയാക്കാം എന്നതും ആകർഷണീയത വർദ്ധിപ്പിക്കുന്നു.

Photo and News Source: Dhanam