തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച സിപിഎം നേതാവ് എ.കെ. ബാലൻ. രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും തമ്മിലടിപ്പിക്കുന്നതിലാണ് വേണുഗോപാലിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
‘പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ദോഷികളാക്കി, താനേ യോഗ്യനാണെന്ന് തെളിയിക്കാനാണ് വേണുഗോപാലിന്റെ ശ്രമം. ഇതെന്തിനെന്നറിയില്ല‘ എന്നദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി ചർച്ചയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. യുഡിഎഫ് ജയിക്കില്ല. ഗർഭത്തിനു മുമ്പേ കുഞ്ഞിന്റെ ജാതകം നോക്കുന്നതുപോലെ അവരുടെ പ്രവർത്തനങ്ങളാണ്. ഇതൊരു തിരഞ്ഞെടുപ്പിലും കണ്ടിട്ടില്ല‘ എന്നദ്ദേഹം വിമർശിച്ചു.
‘ജയിക്കാത്തവർ പേഴ്സണൽ സ്റ്റാഫിനെ നിശ്ചയിക്കുകയും ഡ്രൈവറെ തീരുമാനിക്കുകയും ചെയ്യുന്നു. ഇതെന്തൊരു അഭാസം!‘
Photo and News Source: Newsthen



