വാഷിംഗ്ടണിൽ വച്ച് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള സൈനിക തർക്കത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, സാധാരണ ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ സൈനിക ശക്തി തകർത്തിട്ടുണ്ടെന്നും ആണവായുധങ്ങളുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി.

ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ട്രംപ് സൂചിപ്പിച്ചു. "എന്തിന് ഞാൻ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ ഇറാനെ തകർത്തു കഴിഞ്ഞു" എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാന്റെ നാവിക, വ്യോമ സേനകളും റഡാർ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിലവിലെ ഉപരോധം അതിശക്തമാണെന്നും സമയം ഇറാന് അനുകൂലമല്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി തിടുക്കം കാണിക്കുന്നില്ലെന്നും ദീർഘകാല സുശക്തമായ കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Malayalam Express