എത്ര നന്നായി കള്ളം പറഞ്ഞാലും നമ്മുടെ ശരീരം നമ്മെ ചതിക്കും. കള്ളം പറയുമ്പോൾ ശരീരഭാഷ മാറുന്നതുപോലെ ചില ശരീരഭാഗങ്ങൾ ചൂടാകുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. നുണ പറയുമ്പോൾ മൂക്കിന്റെ ഭാഗത്ത് നേരിയ ചൂടും ചെറുചലനവും അനുഭവപ്പെടുന്നതാണ് 'പിനോച്ചിയോ ഇഫക്റ്റ്' എന്നറിയപ്പെടുന്നത്.

ഉത്കണ്ഠയുടെ ഫലമായിട്ടാണ് ഈ ചൂട് അനുഭവപ്പെടുന്നത്. ഉത്കണ്ഠ മൂലം കഴുത്തും നെഞ്ചും കൂടുതൽ രക്തയോട്ടം ലഭിക്കുകയും അവിടങ്ങളിൽ ചൂട് തോന്നുകയും ചെയ്യുന്നു. കൈപ്പത്തികളും വിയർക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യും. നുണ പറയുമ്പോൾ വയറ്റിൽ അസ്വസ്ഥതയും ദഹനക്കുഴപ്പവും ഉണ്ടാകാം.

ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായിട്ടാണ് ഈ മാറ്റങ്ങൾ കാണപ്പെടുന്നത്. മാനസിക അധ്വാനത്തിന്റെ ഫലമായിട്ടാണ് ശരീര താപനിലയിൽ മൊത്തത്തിലുള്ള വര്‍ധനവുണ്ടാകുന്നത്. ശരീരം കള്ളം ഒരു സ്ട്രെസ് സിറ്റുവേഷനായാണ് കണക്കാക്കുന്നത്.

Photo and News Source: Samakalika Malayalam