തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം പൂർണ പരാജയമായെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വോട്ട് നേടാൻ മോദിയുടെ പേരുപയോഗിച്ചവർ അധികാരത്തിലെത്തിയ ശേഷം സാധാരണക്കാരന്റെ കുടിവെള്ളത്തിനുപോലും ഗ്യാരന്റി നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. നഗരത്തിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. തെരുവുനായകളുടെ ശല്യം വർദ്ധിച്ചു. പരിഹാരത്തിനായുള്ള പ്രവർത്തകർ ഫയലുകളിൽ കുടുങ്ങി കിടക്കുന്നു.

വാട്ടർ അതോറിറ്റിയെ കുറ്റപ്പെടുത്തി നഗരസഭ കുടിവെള്ളപ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. ഉറവിട മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. റീൽ ഷൂട്ടിങ് മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നത് സംബന്ധിച്ച് ആർ. ശ്രീലേഖയെ വിമർശിച്ചു. കമ്മീഷണറെ ഭീഷണിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

Photo and News Source: Kairali News