തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശ്ശൂർ മെഡിക്കൽ കോളജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജമാക്കി. നാളെ മുതൽ പരിശോധന ഫലങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയുടെ മൊബൈൽ യൂണിറ്റാണ് ഇത് സജ്ജമാക്കിയത്.

സാധാരണയായി ഒരാഴ്ച മുതൽ മൂന്നാഴ്ച വരെ എടുക്കുന്ന ഡിഎൻഎ പരിശോധന, ഈ യൂണിറ്റിന്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് ഫലം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വരെ കണ്ടെത്തിയ 103 ശരീരഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ ഐസൊലേഷൻ ചെയ്തു തിരുവനന്തപുരം ലാബിലേക്ക് അയച്ചു. അന്തിമ ഫലം തിരുവനന്തപുരം ലാബിലാണ് ലഭിക്കുക.

ഇതിനിടെ ദുരന്തഭൂമിയിൽ ഇന്നും കടാവർ നായകളെ ഉപയോഗിച്ച് തിരച്ചിൽ തുടരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജിൽ പത്ത് പേർ ചികിത്സയിലുണ്ട്. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Photo and News Source: Samakalika Malayalam