തൃശ്ശൂരിലെ മറ്റത്തൂരിൽ പാമ്പുകടിയേറ്റ് മരിച്ച 8 വയസ്സുകാരൻ അൽജോയുടെ വീട്ടിൽ നാലാം ദിവസവും രണ്ടു പാമ്പുകളെ കണ്ടെത്തി. വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട ഇവ രണ്ടും വൈകിട്ടും രാത്രിയുമായിരുന്നു കണ്ടെത്തിയത്. കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്കടുത്തുനിന്നാണ് ഇവയെ പിടികൂടിയത്. ഇന്ന് വീടിന്റെ തറ പൊളിച്ച് തിരച്ചിൽ തുടരുമെന്ന് തീരുമാനമായി. വനംവകുപ്പ് അധികൃതർ വീടിന്റെ വിവിധ ഭാഗങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അൽജോയുടെ സഹോദരൻ അനോഷിന്റെ (10) ആരോഗ്യനില മെച്ചപ്പെട്ടു. റേഞ്ച് ഓഫിസർ കെ. എസ്.
ഷിനോജ് കൂടുതൽ പരിശോധന നടത്തുമെന്ന് അറിയിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് വീട് സന്ദർശിക്കുമെന്നും പഞ്ചായത്ത് കൂടിയശേഷം തീരുമാനമെടുക്കുമെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് കെ. ആർ. ഔസേപ്പ് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആന്റിവെനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
Photo and News Source: Newsthen



