ഡല്‍ഹി: ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾ നേപ്പാളിലേക്ക് കൊണ്ടുപോകുന്ന യാത്രക്കാരുടെ ബാഗേജിന് നേപ്പാൾ സർക്കാർ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്താന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വിഷയത്തെക്കുറിച്ച് നേപ്പാളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും, 100 നേപ്പാളി രൂപയ്ക്കുമേലുള്ള സാധനങ്ങള്‍ക്ക് ഈടാക്കാനാണ് നേപ്പാള്‍ തീരുമാനിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. നേരത്തെയുള്ള വ്യവസ്ഥ പുതിയ നിയമമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത വ്യാപാരവും കള്ളക്കടത്തും തടയുകയാണ് നേപ്പാളിന്റെ ലക്ഷ്യമെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്ന സാധനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും നേപ്പാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എങ്കിലും, അതിര്‍ത്തി കടന്നുള്ള യാത്രക്കാരെ ഈ നടപടി ബാധിക്കുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇക്കാര്യത്തില്‍ കൂടുതൽ വ്യക്തത വരുത്താന്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Photo and News Source: Sathyam Online



