പന്തീരാങ്കാവിൽ ഇന്നലെ നടന്ന എക്സൈസ് ഓപ്പറേഷനില്‍ 3. 300 കിലോ എംഡിഎംഎ ലഹരിവസ്തു പിടികൂടി. വിദേശത്തേക്ക് കടത്താനുള്ള പദ്ധതിയിലായിരുന്നു പ്രതികൾ. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഈ മരുന്ന് കൊണ്ടുവന്നത്. മുഹമ്മദ് ഷഫീഖ്, ഫാത്തിമ നസ്‌റിന്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തതോടെ വിവരം വെളിപ്പെട്ടു. വിപണിയില്‍ മൂന്ന് കോടിയിലധികം വിലയുള്ള ഈ ലഹരിവസ്തു കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ഷഹീഖ്, അടിവാരം സ്വദേശിനിയായ ഫാത്തിമ എന്നിവരാണ് പ്രതികൾ.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശ കടത്തൽ പദ്ധതി വിജയിച്ചിരുന്നെങ്കിൽ വലിയ നാശം സംഭവിച്ചേനെ.

Photo and News Source: 24 News