റെഡ്മണ്ട്: ആഗോള ടെക് കമ്പനികളായ മെറ്റയും മൈക്രോസോഫ്റ്റും വീണ്ടും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ, തങ്ങളുടെ 10% ജീവനക്കാരായ 8,000 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിനാണ് ഈ നടപടി.

മൈക്രോസോഫ്റ്റ് യുഎസ് ജീവനക്കാരുടെ 7% വരുന്ന 8,750 പേരെ സ്വയം വിരമിക്കാനുള്ള 'വോളന്ററി ബൈഔട്ട്' പദ്ധതി പ്രഖ്യാപിച്ചു. മെറ്റയുടെ പിരിച്ചുവിടൽ നടപടിയെ അപേക്ഷിച്ച്, മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് മാന്യമായ പാക്കേജുകളോടെ പിരിഞ്ഞുപോകാനുള്ള അവസരം നൽകുന്നു.

മെറ്റയുടെ ചെലവ് 2026 ഓടെ 162 ബില്യൺ ഡോളറിൽ നിന്ന് 169 ബില്യൺ ഡോളറായി ഉയരുമെന്ന് കമ്പനി നിക്ഷേപകരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സെന്ററുകൾ, എഐ അസിസ്റ്റന്റ് 'കോപൈലറ്റ്' എന്നിവയുടെ വിപുലീകരണത്തിനായി മൈക്രോസോഫ്റ്റ് ശതകോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു. ടെക് ലോകത്തെ ഈ മാറ്റങ്ങൾക്ക് എഐ വിപ്ലവമാണ് പ്രധാന കാരണം.

Photo and News Source: Sathyam Online