പത്തനംതിട്ടയിലെ ശബരിമല ക്ഷേത്രത്തിന്റെ മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നടന്നത്. അതീവ സുരക്ഷാ മേഖലയിലൂടെയായിരുന്നു പറക്കൽ. പമ്പ പോലീസിന് അറിവില്ലാതിരുന്ന ഈ സംഭവത്തെപ്പറ്റി അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം നൽകി.
ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്നം നേരിട്ടതിനാലാണെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി. മേഘാവൃതമായ അന്തരീക്ഷം കാരണം ദിശ മാറിയതും കാഴ്ച മറഞ്ഞതുമാണ് ഇതിന് കാരണമെന്നാണ് അവരുടെ വിശദീകരണം. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് എഡിജിപിയുടെ നിർദ്ദേശം. സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നതിന്റെ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിട്ടു.
Photo and News Source: Siraj Live



