ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യം ഭരിക്കുന്നത് ‘ബോര്‍ഡ് ഓഫ് ജനറല്‍സ്’ എന്നറിയപ്പെടുന്ന ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ (ഐആര്‍ജിസി) ജനറൽമാരുടെ ഉപദേശത്തെ ആശ്രയിച്ചാണ്. ജനറൽമാരുടെ ഡയറക്ടർ ബോർഡാണ് മുജ്തബയുടെ പ്രവർത്തനത്തിനും രാജ്യത്തിന്റെ തീരുമാനങ്ങൾക്കും നേതൃത്വം നൽകുന്നത്. മുജ്തബയുടെ സുരക്ഷ, യുഎസ്-ഇസ്രയേലിന്റെ ആക്രമണത്തിൽ നിന്നുള്ള പരുക്കുകൾ, ചികിത്സ തുടങ്ങിയവ ജനറലുകളുടെ കൈകളിലാണ്.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മുജ്തബയുടെ പിതാവായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു. മുജ്തബ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, ഭാര്യയും മകനും കൊല്ലപ്പെട്ടു. ഇസ്രയേൽ മുജ്തബയെ ട്രാക്ക് ചെയ്യുന്നതും ആക്രമിക്കുന്നതും തടയുന്നതിനായി, മുതിർന്ന നേതാക്കൾ പോലും അദ്ദേഹത്തെ സന്ദർശിക്കുന്നത് നിർത്തിയിരിക്കുന്നു. നിലവിൽ ആരോഗ്യമന്ത്രിയും പ്രസിഡന്റുമായ മസൂദ് പെസഷ്കിയാൻ മുജ്തബയുടെ ചികിത്സ മേൽനോട്ടം വഹിക്കുന്നു. മുജ്തബ ഇതുവരെ സ്വന്തം ശബ്ദത്തിൽ പ്രതികരിച്ചിട്ടില്ല, രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രമാണ് പുറപ്പെടുവിച്ചത്.
Photo and News Source: Newsthen



