കൊച്ചി കോർപ്പറേഷന്റെ ഇന്ദിര കാന്റീൻ നടത്തിപ്പിൽ അഴിമതി നടക്കുന്നു എന്ന ആരോപണത്തിനു മറുപടിയില്ല. സമൃദ്ധി ഹോട്ടലിൽ നിന്നും വാഹനത്തിലൂടെ ഭക്ഷണം എത്തിച്ച് വിതരണം ചെയ്യുന്നുണ്ടെങ്കിലും, ലാഭ വിവരക്കണക്കുകൾ പുറത്തുവിടാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല.
എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചിയിൽ നിന്നും ഇന്ദിര കാന്റീനിലേക്ക് ഭക്ഷണം എത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്ത് ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. 'നമ്മുടെ സ്വന്തം സമൃദ്ധി ഹോട്ടലിൽ നിന്നും ഭക്ഷണം ഇന്ദിരാ കാന്റീനിലേക്ക് എത്തിക്കുന്നു' എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
പ്രതിപക്ഷ നേതാവ് സതീശൻ അടിപൊളി ഭക്ഷണമാണെന്ന് പറഞ്ഞ ഭക്ഷണം, സമൃദ്ധി ഹോട്ടലിന്റെ ഭക്ഷണമാണെന്ന് വെളിപ്പെടുത്തി. കൊച്ചി ജനങ്ങൾ ഇതിനെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടായിപ്പ് പരിപാടി വഴി ഇന്ദിരാ കാന്റീൻ സമൃദ്ധിയുടെ ചെലവിൽ വളരുകയാണ്.
Photo and News Source: Kairali News



