തിരുവനന്തപുരം: പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ് തുടങ്ങിയ യൂണിഫോം സേനകളിലെ ജോലികളോട് ചെറുപ്പക്കാർക്ക് താത്പര്യക്കുറവ് നേരിടുന്നു. ഓരോ വർഷവും അപേക്ഷകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2024-ൽ എക്സൈസ് ജോലിക്ക് 3,32,889 പേർ അപേക്ഷിച്ചെങ്കിലും പരീക്ഷയെഴുതിയത് 1,40,183 മാത്രം. പോലീസ് കോൺസ്റ്റബിൾ പുരുഷൻ, വനിതാ സ്ഥാനങ്ങൾക്കും ഇതേ പോക്കാണ്. ഉയർന്ന ശമ്പളം ലഭിക്കുന്ന സ്വകാര്യമേഖല, വിദേശ ജോലികൾക്കാണ് ചെറുപ്പക്കാർ മുൻഗണന നൽകുന്നത്. ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നവരും പി. എസ്. സി. പരീക്ഷകളിൽ നിന്ന് വിട്ടുനിൽക്കുന്നു.
വിജ്ഞാപനങ്ങളുടെ എണ്ണം കുറയുന്നതും, നിയമനങ്ങളുടെ കുറവുമാണ് അപേക്ഷകരുടെ കുറവിന് കാരണം. സേനകളെക്കുറിച്ചുള്ള പ്രത്യേക വിഷയങ്ങൾ പഠിക്കുന്നതിൽ വൈമനസ്യം കാണിക്കുന്നവരും ഉണ്ട്. ഇത് മറ്റു തസ്തികകളുടെ പരീക്ഷകൾക്ക് പ്രയോജനകരമല്ലെന്നും പരിശീലകർ അഭിപ്രായപ്പെടുന്നു.
Photo and News Source: Mathrubhumi



