ആലപ്പുഴയിലെ കുട്ടനാടൻ താറാവിറച്ചി ഇനി ‘ചീരു’ എന്ന ബ്രാൻഡുമായി വിപണിയിലെത്തും. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. വെളിയനാട് ബ്ലോക്കിലാണ് ആദ്യം തുടങ്ങുന്നത്. കുട്ടനാടൻ കർഷകരിൽനിന്നും താറാവിനെ വാങ്ങി അഞ്ചംഗ ഉത്പാദകസംഘങ്ങൾ ഇത് ബ്രാൻഡു ചെയ്യും. ചമ്പക്കുളം ബ്ലോക്കിലും പദ്ധതി വ്യാപിപ്പിക്കും. ആദ്യം ഫ്രഷ് ഇറച്ചി 900 ഗ്രാം പാക്കറ്റുകളായാകും വിപണിയിലെത്തിക്കുക. പിന്നീട് ശീതീകരിച്ചും മൂല്യവർധിത ഉത്പന്നങ്ങളായും വിപണനം നടത്തും. ശീതീകരണസൗകര്യങ്ങളോടെ മറ്റു ജില്ലകളിലേക്കും വിപണനം വ്യാപിപ്പിക്കും.

ഉത്പാദകസംഘങ്ങൾക്ക് യന്ത്രസാമഗ്രികൾക്കായി ഒന്നരലക്ഷം രൂപയും പ്രവർത്തന മൂലധനമായി ലക്ഷം രൂപയും നൽകും. ‘ചീരു’ എന്ന പേര് കുടുംബശ്രീ സരസ് മേളയുടെ ലോഗോയിൽ നിന്നാണ് എടുത്തത്.

Photo and News Source: Mathrubhumi