വാഷിങ്ടണിൽ നിന്നുള്ള വാർത്ത. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പോസ്റ്റ് പങ്കുവച്ചു. റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വംശീയ വിദ്വേഷം നിറഞ്ഞ കത്ത് ട്രംപ് പങ്കുവച്ചു. അതിൽ ഇന്ത്യയെയും ചൈനയെയും 'ഭൂമിയിലെ നരകം' എന്ന് വിശേഷിപ്പിച്ചു.
അമേരിക്കയിൽ ജനിച്ചവർക്കുള്ള പൗരത്വ പരിരക്ഷകളെ വിമർശിച്ച ഈ പോസ്റ്റ് വൻ വിവാദമാകുന്നു. കുടിയേറ്റക്കാർക്ക് അനുകൂലമായ ജന്മാവകാശ പൗരത്വം ചൈനയിലോ ഇന്ത്യയിലോ നിന്നുള്ളവരെ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നുവെന്നാണ് പോസ്റ്റിൽ പറയുന്നത്. അതുവഴി അവർ ഉടൻ യുഎസ് പൗരത്വം നേടുമെന്നും പറയുന്നു.
മൈക്കൽ സാവേജിന്റെ വീഡിയോയും ട്രംപ് പങ്കുവച്ചു. പൗരത്വ നിയമത്തെക്കുറിച്ചുള്ള സംസാരങ്ങളിലായിരുന്നു അത്. ഈ പോസ്റ്റ് പലരുടെയും വിമർശനത്തിന് ഇടയാക്കി.
Photo and News Source: Sathyam Online



