സുൽത്താൻബത്തേരി ചീരാൽ വെണ്ടോലിൽ വീണ്ടുമൊരു പുലിയാക്രമണം. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ വീട്ടിലെ തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കാണുന്നത് ഒരു വന്യജീവിയെ.

പശുക്കുട്ടിയുടെ കഴുത്തിൽ മുറിവും രക്തവും. വനപാലകരുടെ തിരച്ചിലിനുശേഷവും പുലിയെ കണ്ടെത്താനായില്ല. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചർച്ച നടത്തി. പട്രോളിങ് ശക്തമാക്കുമെന്നും ചികിത്സ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഉറപ്പു നൽകി.

രണ്ട് നിരീക്ഷണക്യാമറകൾ സ്ഥാപിച്ച വനംവകുപ്പ്, കഴിഞ്ഞ മാർച്ച് മുതൽ പുലിശല്യം വ്യാപകമായിരുന്ന പ്രദേശങ്ങളിലാണ്. നാട്ടുകാർ പുലിസാന്നിധ്യമുറപ്പിച്ച് കൂട് സ്ഥാപിച്ച പിടികൂടണമെന്ന് ആവശ്യപ്പെടുന്നു.

Photo and News Source: Mathrubhumi