കുവൈറ്റ് സിറ്റി: ഇറാനിയൻ ആക്രമണത്തെത്തുടർന്ന് നിരവധി ദിവസം അടച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യോമഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ചെയർമാൻ പ്രഖ്യാപിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളുമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ നിശ്ചിത ടെർമിനലുകൾ മാത്രമേ തുറക്കുകയുള്ളൂ. ഓരോ ഘട്ടത്തിലും സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം സർവീസുകൾ വിപുലീകരിക്കും.

ആക്രമണത്തിൽ വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി, അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശിക, അന്തർദേശീയ അധികൃതരുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.

Photo and News Source: Sathyam Online