ദുബൈ: യുഎഇ സർക്കാർ രണ്ട് വർഷത്തിനുള്ളിൽ തങ്ങളുടെ 50 ശതമാനം സേവനങ്ങളും നിർമ്മിത ബുദ്ധിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ ചുവടുവെപ്പ് പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.

'ഏജന്റിക് എഐ' മോഡലുകൾ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംവിധാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാനും, ചുമതലകൾ നിർവഹിക്കാനും, തീരുമാനങ്ങൾ എടുക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ആധുനിക എഐ സംവിധാനങ്ങൾ മാറ്റങ്ങൾ നിരീക്ഷിക്കാനും, വിശകലനം നൽകാനും, ശുപാർശകൾ നൽകാനും കഴിവുള്ളവയാണ്.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും, സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും, തത്സമയ വിലയിരുത്തലും ഒപ്റ്റിമൈസേഷനും പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിമാർ, ഡയറക്ടർ ജനറൽമാർ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവർ ഈ പരിവർത്തനത്തിന് തയ്യാറാകേണ്ടതുണ്ട്. പുതിയ മാനദണ്ഡങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിലൂടെ സർക്കാർ പ്രവർത്തനങ്ങൾ പുനർനിർമ്മിക്കാൻ സാധിക്കുമെന്ന് അദ്ദേഹം benifits ഉയർത്തിക്കാട്ടി.

Photo and News Source: Samakalika Malayalam