തമിഴ്നാട്ടിൽ നടന്ന തിരഞ്ഞെടുപ്പിൽ 85. 03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2021-ലേക്കാൾ 11 ശതമാനം കൂടുതലാണ്. ഒരു തലമുറയ്ക്കുള്ള വോട്ട് എന്ന ചിന്തയാണ് റെക്കോർഡ് പോളിംഗിന് കാരണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. മെയ് 4-ന് തമിഴ്നാട് ജയിക്കുമെന്നും അദ്ദേഹം എക്സിൽ കുറിപ്പിട്ടു. സ്ത്രീകളാണ് പോളിംഗിൽ മുന്നിൽ. വിജയ് ഫാക്ടർ പോളിംഗ് വർധനയ്ക്ക് കാരണമാകുമെന്ന് ടി വി കെയും പറഞ്ഞു. അധികാരത്തുടർച്ച നേടുമെന്നും ഡിഎംകെ അവകാശപ്പെടുന്നു.

ഭരണവിരുദ്ധ വികാരമാണെന്നും എഐഎഡിഎംകെ പ്രസ്താവിച്ചു. കാര്യമായ അനിഷ്ടസംഭവങ്ങളില്ലാതെയാണ് പോളിംഗ് പൂർത്തിയായത്. 80 ശതമാനം പോളിംഗ് ആദ്യമായി രേഖപ്പെടുത്തിയ സംഭവം ചരിത്രത്തിലാദ്യമാണ്.

Photo and News Source: Asianet News