ലുലു റീട്ടെയ്ല് ഹോള്‍ഡിങ്‌സിന്റെ വാർഷിക പൊതുയോഗം (AGM) അബൂദബിയിൽ ചേര്‍ന്നു. നിക്ഷേപകര്‍ക്ക് 2025-ലെ സാമ്പത്തിക വർഷത്തില്‍ 1,627 കോടി രൂപ ഡിവിഡന്റായി നല്‍കാനുള്ള തീരുമാനം അംഗീകരിച്ചു. 2025-ലെ അവസാന രണ്ട് പാതങ്ങളിലായി 923 കോടി രൂപ കൂടി വിതരണം ചെയ്യും.
ജി സി സിയിലെ വികസന പദ്ധതികളും ഡിജിറ്റല്‍ ഇ-കൊമേഴ്‌സ് മേഖലയിലെ വളര്‍ച്ചയും ഡിവിഡന്റ് പ്രഖ്യാപനത്തിന് ആക്കം കൂട്ടി. 2025-ൽ 7.9 ബില്യണ്‍ ഡോളർ വരുമാനം നേടിയ ലുലു, 4.1 ശതമാനം വളര്‍ച്ച കൈവരിച്ചു. ദീർഘകാല സുസ്ഥിര വളര്‍ച്ചയാണ് നേട്ടത്തിന് അടിസ്ഥാനം.
ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലി, മികച്ച നിക്ഷേപക പങ്കാളിത്തം ഡിവിഡന്റ് വാഗ്ദാനത്തിന് കാരണമെന്ന് വ്യക്തമാക്കി. ജി സി സിയിലും ഡിജിറ്റല്‍ ഇ-കൊമേഴ്‌സിലും വലിയ മുന്നേറ്റം നടക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
മെയ് 1-ന് ലുലു റീട്ടെയ്ല് എക്‌സ്-ഡിവിഡന്റ് തീയതിയും, മെയ് 23-ന് ഡിവിഡന്റ് വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
Photo and News Source: Siraj Live



