യമഹയുടെ പ്രിയപ്പെട്ട ഫാസിനോ 125 Fi ഹൈബ്രിഡ് പുതിയ രൂപകൽപ്പനയുമായി വിപണിയിൽ എത്തിയിരിക്കുന്നു. 76,500 രൂപയാണ് പ്രാരംഭ വില. പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം പിൻഭാഗത്തെ പുന:രൂപകൽപ്പനയും പുതിയ ഡിസൈൻ ടെയിൽലൈറ്റുകളും ഇൻഡിക്കേറ്ററുകളുമാണ്.
സ്കൂട്ടറിന്റെ നീളം 1780 മില്ലീമീറ്ററായി കുറച്ചതോടെ കനത്ത ട്രാഫിക്കിലും ഇടുങ്ങിയ റോഡുകളിലും വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. മുൻഭാഗത്തെ ഭംഗി വർധിപ്പിക്കാൻ പുതിയ ഡെക്കലുകളും ഡിസൈൻ മാറ്റങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ക്ലാസിക് ഡിസൈൻ മുൻ മോഡലിന് സമാനമായി തുടരുന്നു.
എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ 125 സിസി എഞ്ചിൻ തന്നെ തുടരുന്നു. ഇത് 8 bhp പവറും 10.3 Nm ടോർക്കും നൽകുന്നു. മൂന്ന് വേരിയന്റുകളിലായാണ് ഫാസിനോ ലഭ്യമാകുന്നത്. ഡ്രം വേരിയന്റ് 76,500 രൂപയിൽ തുടങ്ങുന്നു. ഡിസ്ക് വേരിയന്റ് 88,000 രൂപയിലും പ്രീമിയം എസ് മോഡൽ 95,200 രൂപയിലും ലഭ്യമാണ്.
ഫാസിനോ ‘എസ്’-ൽ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ആൻസർ ബാക്ക് ഫങ്ഷൻ എന്നിവയുണ്ട്. 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും സൈഡ് സ്റ്റാൻഡ് എഞ്ചിൻ സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു.
Photo and News Source: Malayalam Express



