അമേരിക്കയെ സ്വപ്നരാജ്യമായി കരുതിയിരുന്ന ഇന്ത്യക്കാർ ഇപ്പോൾ രാജ്യം വിടാൻ തീരുമാനിച്ചിരിക്കുന്നു. ട്രംപിന്റെ രാഷ്ട്രീയ നിലപാടുകൾ പലരെയും വെറുപ്പിക്കുന്നുണ്ട്. അമേരിക്ക, അമേരിക്കക്കാർക്കു മാത്രമുള്ളത് എന്നു ട്രംപ് പറഞ്ഞത് ഇന്ത്യക്കാരെ കൂടുതൽ വിഷമിപ്പിച്ചിട്ടുണ്ട്.

ഉയർന്ന ജീവിതച്ചെലവുമാണ് മറ്റൊരു പ്രധാന കാരണം. നികുതി, വാടക, സാധനങ്ങളുടെ വില വർധന മൂലം ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. അമേരിക്കയിലെ 52 ലക്ഷം ഇന്ത്യക്കാരിൽ 58 ശതമാനം പേരും രാഷ്ട്രീയത്തോടുള്ള അതൃപ്തി ഉയർത്തിക്കാട്ടുന്നു.

സർവേ പ്രകാരം 14 ശതമാനം പേർ നിരന്തരം രാജ്യം വിടാനുള്ള ചിന്തയിലുമാണ്. 26 ശതമാനം പേർ ഒരിക്കലെങ്കിലും അമേരിക്ക വിടാനുള്ള ആശയമുള്ളവരാണ്. പലരും ഇന്ത്യയിലേക്കോ ജീവിതച്ചെലവ് കുറഞ്ഞ മറ്റു രാജ്യങ്ങളിലേക്കോ മാറാൻ ആലോചിക്കുന്നു.

Photo and News Source: Kairali News