ബിരുദം പൂർത്തിയാക്കിയ പുതിയ തലമുറക്ക് തൊഴിൽ മേഖലകളിൽ വലിയ സാധ്യതകളുണ്ട്. നിര്‍മ്മിത ബുദ്ധി (AI) വ്യാപകമായ സാഹചര്യത്തിൽ, പരമ്പരാഗത ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരിച്ചടിയായേക്കാം. ലിങ്ക്ഡ്ഇൻ (LinkedIn) പുറത്തിറക്കിയ 2026-ലെ ഗൈഡ്, വിവിധ മേഖലകളിൽ ലഭ്യമായ തൊഴിൽ അവസരങ്ങളെ പട്ടികപ്പെടുത്തുന്നു. മാർക്കറ്റിംഗ്, ബിസിനസ്, കൺസൾട്ടിംഗ് എന്നീ മേഖലകളിലും വലിയ സാധ്യതകളുണ്ട്. AI-യുമായി ബന്ധപ്പെട്ട ജോലികളാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്.
പ്രധാനപ്പെട്ട 10 ജോലികളിൽ എഐ സ്പെഷ്യലിസ്റ്റ്, ജനറേറ്റീവ് എഐ എഞ്ചിനീയർ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ, ബ്രാൻഡ് റെപ്രസന്റേറ്റീവ്, ഐടി സ്പെഷ്യലിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. എഐ സ്പെഷ്യലിസ്റ്റുകൾ ബിസിനസുകളിൽ ഓട്ടോമേഷനും ഡാറ്റാ അനാലിസിസും കൈകാര്യം ചെയ്യുന്നു. ജനറേറ്റീവ് എഐ എഞ്ചിനീയർമാർ ടെക്സ്റ്റ്, വിഷ്വലുകൾ, കോഡ് എന്നിവ നിർമ്മിക്കുന്ന എഐ ടൂളുകൾ വികസിപ്പിക്കുന്നു. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി വീഡിയോകളും ഗ്രാഫിക്സുകളും നിർമ്മിക്കുന്നു.
Photo and News Source: Media Mangalam



