തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. കൊവിഡ് കാലത്തെപ്പോലെ ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണമെന്നും വീടുകളിലും ജോലിസ്ഥലങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കണമെന്നുമാണ് നിർദ്ദേശം.

പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ലഭിച്ചു. മറ്റു ജില്ലകളിലും ഈർപ്പം കൂടുതലായതിനാൽ ചൂടിന്റെ അനുഭവം കൂടുതൽ രൂക്ഷമാണ്. ചൂട് വർധിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും കാരണമാകുമെന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമন্ত্রി വ്യക്തമാക്കി.

പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വെള്ളം ധാരാളം കുടിക്കുകയും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. പ്രായമായവരും രോഗികളും പ്രത്യേക ശ്രദ്ധ വേണം.

Photo and News Source: Media Mangalam