കോഴിക്കോട് പന്തീരങ്കാവ് ബൈപ്പാസിൽ വൻ ലഹരിവേട്ട. രണ്ടു കിലോ എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഫാത്തിമ നസ്രീൻ, പികെ ഷഫീഖ് എന്നീ സ്വദേശികളാണ് പിടിയിലായത്.

വിപണിയിൽ മൂന്നുകോടിയോളം വിലവരുന്ന നിരോധിത ലഹരിയായിരുന്നു കണ്ടെത്തിയത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിൽപനയ്ക്ക് കൊണ്ടുവന്നതാണെന്ന് സംഘം വ്യക്തമാക്കി.

പിടിയിലായവർ വിൽപനക്കാരാണോ ഇടനിലക്കാരാണോ എന്ന് അന്വേഷിക്കുന്നു. ഉറവിടം കണ്ടെത്താനായി കണ്ണികളെ തിരയുന്നു. രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു.

Photo and News Source: Newsthen