പൂനൂരിൽ ജാമിഅ മദീനതുന്നൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പുകൾ സമാപിച്ചു. എട്ടാം ക്ലാസുകാർക്കായി ജൂനിയർ സമ്മർ വൈബ്സ് ദ്വിദിന ക്യാമ്പും പ്ലസ് ടു വിദ്യാർത്ഥികൾക്ക് ത്രിദിന അക്കാദമിക് ബ്രിഡ്ജ് കോഴ്‌സും നടന്നു.
ഡിജിറ്റൽ ഇന്റലിജൻസ്, കരിയർ ക്ലാരിറ്റി, ഗോൾ മാപ്പിങ്, ഹെൽത്തി ഹീറോ, റോബോസ്പാർക്ക്, എക്കോ ടൂർ തുടങ്ങിയ ലീഡർഷിപ്പ്, ലൈഫ് സ്കിൽസ് പരിപാടികൾ ക്യാമ്പിനെ ശ്രദ്ധേയമാക്കി. മദീനതുന്നൂരിന്റെ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു.
പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി. യാസീൻ അബ്ദുൽഹകീം സഖാഫി, ഡോ. ഷാഹുല് നൂറാനി, റാഫി നൂറാനി, ഡോ. സഹല് നൂറാനി, സഫ്വാന് നൂറാനി, മുര്‌ഷിദ് അദനി, ജോസഫ് വയനാട്, ഡോ. കെ.എം. ഷരീഫ്, സ്വാദിഖ് പി, പ്രസാദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ മനോഭാവവും കഴിവുകളും തിരിച്ചറിയാൻ ആപ്റ്റിറ്റിയൂഡ് ടെസ്റ്റും ക്യാമ്പില് നടന്നു. ക്യാമ്പ് കോർഡിനേറ്റർ ഷാഹിദ് നൂറാനി ആയിരുന്നു.
Photo and News Source: Siraj Live



