മെറ്റയുടെ പുതിയ സേവനമായ വാട്സാപ്പ് പ്ലസ് പുറത്തിറങ്ങിയിരിക്കുന്നു. 'പവർ യൂസർ'മാരെ ലക്ഷ്യമിട്ടാണ് ഈ പ്രീമിയം സബ്സ്ക്രിപ്ഷൻ. ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ. ഐഒഎസുകളില്‍ പിന്നീടാകും ലഭ്യമാക്കുക.
വാട്സാപ്പ് പ്ലസ് ഉപയോഗിച്ച് കസ്റ്റം ആപ്പ് ഐക്കണുകളും പ്രത്യേക റിങ്ടോണുകളും ലഭിക്കും. 18 തീം ഓപ്ഷനുകളും 20 ചാറ്റുകളെ ഒരേ സമയം പിന്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. പ്രീമിയം സ്റ്റിക്കറുകളും എക്സ്ക്ലൂസീവ് റിങ്ടോണുകളും ലഭിക്കും. ബൾക്ക് ചാറ്റ് ലിസ്റ്റുകളിലും പ്രത്യേക റിങ് ടോണുകളും അലര്‍ട്ട് ടോണുകളും സെറ്റ് ചെയ്യാം.
വാട്സാപ്പ് പ്ലസിന് എത്ര രൂപ നല്‍കണം എന്നത് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. മെറ്റയുടെ പുതിയ സേവനം കൂടുതൽ അടുക്കും ചിട്ടയും നൽകുമെന്ന് കമ്പനി വക്താവ് പ്രസ്താവിച്ചു.
Photo and News Source: Kerala Online News



