കണ്ണൂർ കോർപ്പറേഷൻ മഴക്കാലത്തിനു മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ആനക്കുളം കുളത്തിന്റെ ശുചീകരണത്തോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മേയർ അഡ്വ. പി. ഇന്ദിരയുടെ ഉദ്ഘാടനത്തോടെ, 35-ലധികം തൊഴിലാളികളും ജീവനക്കാരും ചേർന്ന് കുളത്തിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലുകളും മാലിന്യങ്ങളും നീക്കം ചെയ്തു.
കുളത്തിന്റെ നടപ്പാതയും പരിസരവും പൂർണ്ണമായും ശുചീകരിച്ചു. നാളെ 51-ാം ഡിവിഷനിലെ വലിയ കുളത്തിന്റെ ശുചീകരണവും 26/04/2026-ന് ഞായറാഴ്ച പാറക്കണ്ടി ഡിവിഷനിലെ ചെട്ടിയാർകുളത്തിന്റെ ശുചീകരണവും നടത്തും. ആരോഗ്യകാര്യ സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, കൗൺസിലർ അനൂപ് ബാലൻ, ക്ലീൻ സിറ്റി മാനേജർ ഷൈൻ, പി.എച്ച്.ഐ. അംഗങ്ങൾ ആർ. ഫിയാസ്, ഇ. ബിന്ദു, ഇ. അഞ്ജു എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Photo and News Source: Kerala Online News



