ലോകമെങ്ങും തൊഴിലിടങ്ങളിലെ അമിത സമ്മർദ്ദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കുന്നതായി ഐഎൽഒയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ വർഷവും ഏകദേശം ഒമ്പത് ലക്ഷം മരണങ്ങൾ ജോലിസംബന്ധമായ സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. 80 ശതമാനം തൊഴിലാളികളും ജോലിസ്ഥലത്ത് സമ്മർദ്ദം അനുഭവിക്കുന്നതായി അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രെസ് നടത്തിയ സർവേ വെളിപ്പെടുത്തുന്നു.
സമ്മർദ്ദവും ബേൺഔട്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതാണ്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് സമ്മർദ്ദം. എന്നാൽ ഇത് നീണ്ടുനിൽക്കുമ്പോൾ ബേൺഔട്ട് സംഭവിക്കുന്നു. ശാരീരികവും മാനസികവുമായ പൂർണ്ണമായ തളർച്ചയാണ് ഈ അവസ്ഥ. അമിത ജോലിഭാരം, തീരുമാന സ്വാതന്ത്ര്യമില്ലായ്മ, തൊഴിലിട തർക്കങ്ങൾ, വ്യക്തമല്ലാത്ത ഉത്തരവാദിത്തങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ജോലിസ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാൻ വിദഗ്ദ്ധർ ആറ് നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നു. സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുന്നതാണ് ആദ്യം. സ്ട്രെസ് ജേണൽ സൂക്ഷിക്കുക നന്നായിരിക്കും. ഔദ്യോഗികവും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് നിലനിർത്തുക അടുത്ത പ്രധാന നിർദ്ദേശമാണ്. വീട്ടിൽ ജോലി സംബന്ധമായ ഇമെയിലുകളിൽ നിന്നും വിട്ടുനിൽക്കുക, കൃത്യമായ സമയക്രമീകരണം എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
Photo and News Source: Siraj Live



