ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോഗര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ മെയ് 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മര്‍കസ് നോളജ് സിറ്റിയിലെ ഹോഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എച്ച് ടി ഐ) വെച്ച് നടക്കും. ഇലക്ട്രോണിക്സ്, മാനുഫാക്ചറിംഗ് സര്‍വീസസ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
എഴുത്തു പരീക്ഷയുടെയും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്‌സ് ഫീസില്‍ 90% വരെ ഇളവ് ലഭിക്കാനുള്ള അവസരമുണ്ട്. കേവലം ബിരുദ പഠനത്തിനപ്പുറം തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന കോഴ്‌സുകളാണ് ഹോഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നത്.
പ്ലസ് ടു അല്ലെങ്കില്‍ ഐ ടി ഐ (ITI) യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്. പ്രവേശന നടപടികളെക്കുറിച്ചും രജിസ്‌ട്രേഷനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 6235 022 228, 6235 822 226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
Photo and News Source: Siraj Live







