വടകര ചാനിയംകടവിൽ സിപിഐഎം പ്രവർത്തകനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാൻ പോയ പൊലീസിനെ തടഞ്ഞ സംഭവത്തിൽ എട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് ഫയൽ ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസ്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു തടസമുണ്ടാക്കൽ, സംഘംചേരൽ, കലാപം ആഹ്വാനം തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വടകര എസ്.ഐ. വി.വി. ദീപ്തിയുടെ പരാതി പ്രകാരമാണ് നടപടി. ശ്രീജിത്തിനെ ആക്രമിച്ച കേസിലെ പ്രതി കുണ്ടാറ്റിൽ സിദ്ദിഖിന്റെ വീട്ടിൽ വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ പരിശോധന നടത്തിയ പൊലീസ് സംഘം.

സിപിഐഎം പ്രവർത്തകൻ ശ്രീജിത്തിനെ മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വടിവാൾ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തെ തുടർന്ന് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മുസ്ലീംലീഗ് സ്വാധീനമേഖലയിൽ നിന്ന് സ്റ്റീൽ ബോംബുകളും കണ്ടെടുത്തിരുന്നു.

Photo and News Source: Kairali News