ഒമാനിൽ വരാനിരിക്കുന്ന ബലിപെരുന്നാളിനോടനുബന്ധിച്ച് ആറു ദിവസത്തെ പൊതു അവധി ലഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരാൻ സാധ്യതയുള്ളതിനാൽ, അന്നു മുതൽ മെയ് 31 ഞായറാഴ്ച വരെ അവധി നീളാനാണ് സാധ്യതയെന്ന് കണക്കാക്കപ്പെടുന്നു.
എങ്കിലും, ഔദ്യോഗിക അവധി ദിനങ്ങൾ സംബന്ധിച്ച അന്തിമ പ്രഖ്യാപനം അടുത്ത ആഴ്ച തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ദുൽ ഹജ് മാസപ്പിറവി ദർശിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അവധി ദിനങ്ങൾ സംബന്ധിച്ച അന്തിമ തീയതികൾ ഔദ്യോഗികമായി സ്ഥിരീകരിക്കുക.
രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവർക്ക് ഈ അവധി ദിനങ്ങൾ വലിയ ആശ്വാസമായിരിക്കും. മാസപ്പിറവി ദർശിക്കുന്നതിനനുസരിച്ച് തീയതികളിൽ ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിലും, നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം ആറു ദിവസത്തെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo and News Source: Kerala Online News







