ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഡാറ്റാ കേബിളുകൾക്ക് ഇറാൻ പ്രതിരോധ സംഘടന ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ബോധപൂർവമായോ അല്ലെങ്കിൽ യാദൃശ്ചികമായും നടക്കുന്ന പ്രവർത്തനങ്ങൾ ഈ കേബിളുകൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ഒരേ സമയം നിരവധി പ്രധാന കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, പ്രദേശിക ഇന്റർനെറ്റ് സേവനം തടസ്സപ്പെടാനും ഇടയുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചോക്ക് പോയിന്റുകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകൾ ആഗോള ആശയവിനിമയത്തിന്റെ നട്ടെല്ലാണ്.
ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ കേബിളുകൾ 17% മുതൽ 30% വരെ പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നു. അബുദാബി, സൗദി അറേബ്യ എന്നിവിടങ്ങളിലെ AI ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾക്കും ഈ കേബിളുകൾ ശക്തി പകരുന്നു. ആഗോള സാമ്പത്തിക ഇടപാടുകൾ, ക്ലൗഡ് സേവനങ്ങൾ, ദൈനംദിന ഇമെയിലുകൾ, വീഡിയോ കോളുകൾ എന്നിവയ്ക്ക് ഈ കേബിളുകൾ നിർണായകമാണ്. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയും ഈ കേബിൾ ശൃംഘലയെ വളരെയധികം ആശ്രയിക്കുന്നു.
Photo and News Source: Mathrubhumi



