വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ പ്രഭാതഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. തൈര്, സീസണൽ പഴങ്ങൾ, ചിയാ വിത്തുകൾ എന്നിവ ചേർത്ത് കഴിക്കുന്നത് ദഹനശക്തി വർദ്ധിപ്പിക്കും. അവലിൽ പയർ, കാരറ്റ്, ക്യാപ്സിക്കം ചേർത്ത് പോഷകസമൃദ്ധമാക്കാം. നാരങ്ങാനീരും ഡ്രൈ ഫ്രൂട്ടുകളും ചേർത്ത് സ്മൂത്തികൾ ഉണ്ടാക്കാം. ഇളനീരും വെജിറ്റബിൾ സാൻഡ്‌വിച്ചും ശരീരത്തിന് ജലാംശം നൽകും. വെള്ളരിക്ക, പുതിന ചട്ണി ചേർത്ത ഹോൾ ഗ്രെയ്ൻ ബ്രഡ് കൂടി കഴിക്കാം. ഓട്സ് മോരിൽ പാകം ചെയ്ത് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കും.
വറുത്ത ജീരകപ്പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്താൽ രുചികരമാകും. ഈ ഭക്ഷണരീതി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Photo and News Source: Samakalika Malayalam



