നിര്‍മാതാവ് മുരളി കുന്നുംപുറം സുമതി വളവ് എന്ന ചിത്രത്തിലൂടെ കോടികളുടെ നഷ്ടമുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആരോപിച്ചു. ഇതോടെ അഭിലാഷ് പിള്ളയും സംഘവും പത്രസമ്മേളനം നടത്തി മറുപടി നല്‍കി. വിഷയം കുടുംബത്തെയും ബാധിച്ചെന്നാണ് അഭിലാഷ് പറയുന്നത്. മുരളിയെ വിളിച്ചപ്പോൾ അബദ്ധമായിരുന്നെന്നും അടുത്ത സിനിമയ്ക്ക് തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ കണക്കാക്കാനാവില്ലെന്നാണ് അഭിലാഷ് പറയുന്നത്. മുരളിയെ സമീപിച്ചതും തന്നോടും സംവിധായകനോടും അഞ്ച് ലക്ഷം വീതം അഡ്വാൻസ് നല്‍കിയതും തങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുരളിക്ക് പണമില്ലായിരുന്നുവെന്നും നിക്ഷേപകരെ പരിചയപ്പെടുത്തിയതും തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മുരളിയോട് ആറ് കോടി ബജറ്റ് വരുന്ന ജിംഗിള്‍ ബെല്‍സ് എന്ന സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. സുമതി വളവിന്റെ ബജറ്റ് 10 കോടി വരുമെന്നും അക്കൗണ്ടിൽ 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുരളിയുമായി സിനിമ ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായും അഭിലാഷ് പറയുന്നു. സുമതി വളവിന്റെ ബജറ്റിന്റെ പകുതി നല്‍കാൻ ഒരു കമ്പനി തയ്യാറായി. അവർ ഷൂട്ടിന് മുമ്പ് ഒരു കോടി രൂപയും നല്‍കി. ചെന്നൈയില് ഉള്ള നിര്‍മാണ കമ്പനിയും സുമതി വളവിന്റെ ഭാഗമാണ്.

Photo and News Source: Samakalika Malayalam