ബംഗളൂരിലെ ദേവൻഹള്ളിയിലുള്ള ഫോക്സ്കോൺ ഐഫോൺ അസംബ്ലിങ് ഫാക്റ്ററിയിലാണ് സംഭവം. 19 കാരിയായ രേണുക അവിടുത്തെ ശുചിമുറിയിൽ പ്രസവിച്ചു. പ്രസവിച്ചയുടൻ കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മാനക്കേട് ഭയന്ന് കുഞ്ഞിനെ അവിടെ വച്ചു തന്നെ കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു ബാഗിലാക്കി. ശുചിമുറിയിലെത്തിയ ജീവനക്കാരി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

രേണുകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നു.

Photo and News Source: Kerala Online News