പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വ്യവസായത്തെ ബാധിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിലും ഡോളറിന്റെ മൂല്യവർദ്ധനയിലും നിര്‍മ്മാതാക്കൾ സമ്മർദ്ദം നേരിടുന്നു. ഇറക്കുമതി ചെലവുകൾ വർദ്ധിക്കുന്നതോടെ മിക്കവാറും മോഡലുകളുടെ വില 15% വരെ ഉയരുമെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
സാംസങ്, ഓപ്പോ, ഷവോമി തുടങ്ങിയ കമ്പനികൾ മോഡലുകളുടെ വില 3% മുതൽ 22% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. റിയൽമി 12%, നത്തിംഗ് ഫോൺ 14%, മോട്ടോറോള 4-9% വില കൂട്ടിയെന്നാണ് കണക്കുകൾ. വൺപ്ലസ് ഇനിയും പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില വർദ്ധന നടക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ, ആപ്പിൾ മാത്രം വ്യത്യസ്തമായ തീരുമാനമെടുത്തു. ഐഫോൺ 15, 16 സീരീസുകളിലെ 5,000 രൂപ വരുന്ന ഡിസ്കൗണ്ട് എടുത്തുകളയുകയാണ്. 2025 ഡിസംബറിനുശേഷം വില വർദ്ധന നടക്കുമെന്നാണ് കണക്കുകൾ. ഈ പ്രവണത 2027 വരെയും തുടരുമെന്ന് നിര്‍മ്മാതാക്കൾ പ്രതീക്ഷിക്കുന്നു.
Photo and News Source: Dhanam


