ജിദ്ദയിലും സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴയും മിന്നലും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകി. റിയാദിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലും മക്ക, അസീർ, അൽ ബാഹ മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.
ശക്തമായ മഴയെത്തുടർന്ന് താഴ്‌വരകളിൽ മിന്നല്പ്രളയത്തിന് സാധ്യതയുണ്ടെന്നും, ആലിപ്പഴവും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ ശക്തി കൂടുന്നതിനാൽ ചില പ്രദേശങ്ങളിൽ ദൃശ്യപരിധി കുറയാനും സാധ്യതയുണ്ട്.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എൻ.സി.എം വക്താവ് ഹുസൈൻ അൽ ഖഹ്താനി അഭ്യർത്ഥിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും, അധികൃതരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും, വെള്ളപ്പാച്ചിലിനുള്ള സാധ്യതയുള്ള താഴ്‌വരകളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Photo and News Source: Kerala Online News


