മുര്‍ഷിദാബാദ് ജില്ലയിലെ നൗഡയിൽ വോട്ടെടുപ്പ് ദിവസം ക്രൂഡ് ബോംബ് സ്‌ഫോടനം. തിരിച്ചറിയാത്ത സംഘം ജനക്കൂട്ടത്തിന് നേരെ ബോംബെറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റു.

വോട്ടെടുപ്പ് ദിവസമുണ്ടായ അക്രമം പ്രദേശവാസികളെ പരിഭ്രാന്തിപ്പെടുത്തി. സംഭവത്തെത്തുടർന്ന് ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ കര്‍ശനമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്ന ജില്ലയിൽ കൂടുതൽ കേന്ദ്ര സേന വിന്യസിച്ചു.

ക്രൂഡ് ബോംബ് സ്‌ഫോടനത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബോംബേറിന് ശേഷം പ്രദേശത്ത് രാഷ്ട്രീയ സംഘർഷവും പൊട്ടിപ്പുറപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ തടയൽ സംഭവത്തിന് കാരണമായി. നിലവിൽ പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

Photo and News Source: Siraj Live