ഷാജി പാപ്പനും പിള്ളരും ഒടിടിയിലേക്ക്! "ആട് 3" സിനിമയുടെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ മെഗാ വിജയം നേടി. മാർച്ച് 19-ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും വിദേശത്തും 25 ദിവസം പൂർത്തിയാക്കി. ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നു.
ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രമായ ആട് 3, ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. സീ5-ൽ മെയ് 1-ന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിലെ നായകൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആദ്യ 100 കോടി ചിത്രവുമാണ് ആട് 3. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും ഇതു കരിയറിലെ ഏറ്റവും വലിയ വിജയമാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ 100 കോടി ചിത്രവും, കാവ്യ ഫിലിംസിന്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ് ആട് 3.
Photo and News Source: Asianet News



