തൃശൂര്‍ പൂരം ആഘോഷങ്ങള്‍ കുറച്ച് നടത്താന്‍ തീരുമാനിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന്, വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനമായിരുന്നു ഇത്. കുടമാറ്റം, എഴുന്നള്ളിപ്പ്, മേളം എന്നിവയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍, കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പേരിന് മാത്രം കുടമാറ്റം നടത്തുമെന്നും യോഗം അറിയിച്ചു.

തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. മന്ത്രിമാരും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്ത യോഗം, സാമ്പിള്‍, മെയിന്, പകല്‍ വെടിക്കെട്ടുകള്‍ ഒഴിവാക്കി, പകരം കതിന മാത്രം പൊട്ടിക്കാന്‍ തീരുമാനിച്ചു. ആനകളുടെ എണ്ണം 15 ആയി നിലനിർത്തുമെന്നും യോഗം പ്രഖ്യാപിച്ചു. ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം തേടിയ ശേഷമാണ് അന്തിമ തീരുമാനമെടുത്തത്.

Photo and News Source: Siraj Live